Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Many Injured

Europe

ജ​ർ​മ​നി​യി​ൽ കാ​ർ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി ര​ണ്ടു മ​ര​ണം

ബെ​ർ​ലി​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ലൈ​പ്സി​ഗ് ന​ഗ​ര മ​ധ്യ​ത്തി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി‌​ടി​ച്ചു​ക​യ​റി ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും 22 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 77 വ​യ​സു​ള്ള പു​രു​ഷ​നും 63 വ​യ​സു​ള്ള സ്ത്രീ​യു​മാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് സം​ഭ​വം. കെ. ​ജെ​ഫ്രി (33) എ​ന്ന​യാ​ൾ ഓ​ടി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന തി​ര​ക്കേ​റി​യ തെ​രു​വി​ലേ​ക്ക് 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

ലൈ​പ്സി​ഗ് സ്വ​ദേ​ശി​യാ​യ കെ. ​ജെ​ഫ്രി എ​ന്ന​യാ​ളെ പോ​ലീ​സ് സ്ഥ​ല​ത്തു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഒ​രു ഹൗ​സ് ടെ​ക്നീ​ഷ്യ​നും വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്.

സം​ഭ​വ​ത്തി​ന് ത​ലേ​ദി​വ​സം ഇ​യാ​ൾ ഒ​രു മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​താ​യും എ​ന്നാ​ൽ അ​വി​ടെ​യു​ള്ള മ​റ്റ് രോ​ഗി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ അ​വി​ടെ​നി​ന്നും നി​ർ​ബ​ന്ധ​പൂ​ർ​വം പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

പ്ര​തി​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​തി​നാ​ൽ ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തി​നാ​ൽ ഇ​യാ​ളെ ഇ​പ്പോ​ൾ സ​ക്സ​ൺ സ്റ്റേ​റ്റ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും വ​ധ​ശ്ര​മ​ത്തി​നു​മാ​ണ് പോ​ലീ​സ് നി​ല​വി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ന്നും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ സ​ഹാ​യം പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up